സെന്റ് പീറ്റേഴ്സ്ബർഗിലെ സ്വകാര്യങ്ങൾ
Dr. MAH Azhari
ഓർത്തഡോക്സ് ക്രിസ്ത്യാനികളാണ് റഷ്യയിൽ കൂടുതലുള്ളത്. അവർക്കാണ് കൂടുതൽ ചലനമുള്ളത്. അവരുടെ കൂടെ സഹകരണത്തോടെയാണ് സെന്റ് പീറ്റേഴ്‌സ്ബർഗിലെ മുഫ്തിയുടെ നേതൃത്വത്തിൽ ഇങ്ങനെയൊരു മതകീയ സമ്മേളനം നടക്കുന്നത്. മതങ്ങളുടെ പേരിൽ നടമാടിക്കൊണ്ടിരിക്കുന്ന തീവ്രവാദത്തിനും മനുഷ്യക്കുരുതിക്കുമെതിരെ ഒരു ഓറിയന്റലിസ്റ്റ് പണ്ഡിതൻ നന്നായി സംസാരിച്ചു. തീവ്രവാദ ചിന്താഗതികളെ നമ്മുടെ നാടുകളിൽ നിന്നും മറ്റെവിടേക്കെങ്കിലും ആട്ടിയോടിക്കണമെന്ന് അദ്ദേഹം പറഞ്ഞപ്പോൾ, സദസ്സിൽ നിന്നും ഒരാൾ എണീക്കുകയും, അങ്ങനെയല്ലല്ലോ, തീവ്രവാദം എവിടെയും ഇല്ലാതാവുകയല്ലേ വേണ്ടത് എന്ന് ചോദിക്കുകയും ചെയ്തു. സാധിക്കുമെങ്കിൽ അങ്ങനെ തന്നെയാണ് വേണ്ടതെന്നും, അസാധ്യമായത് പറഞ്ഞിട്ട് കാര്യമില്ലല്ലോ എന്നുമായിരുന്നു അദ്ദേഹത്തിന്റെ രസകരമായ മറുപടി. അല്ലാഹുമ്മ ഹവാലൈനാ വലാ അലൈനാ എന്ന പ്രാർത്ഥന ഞാനദ്ദേഹത്തെ തമാശ രൂപേണ ഉണർത്തുകയും ചെയ്തു.
മോസ്‌കോ മുതൽ സെന്റ് പീറ്റേഴ്‌സ്ബർഗ് വരെയുള്ള യാത്രയിൽ ഭക്ഷണമൊന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. കള്ള് ഷാപ്പുകളുള്ള റസ്റ്റോറന്റുകളല്ലാതെ മറ്റൊന്നും കണ്ടു കിട്ടിയില്ല. ഹോട്ടലുകളിലാണെങ്കിൽ പന്നി മാംസവുമുണ്ടാകും. മുഫ്തി റേവിൾ പാഞ്ചേവിന്റെ സദ്യയിൽ വെച്ച് കഴിച്ച കുറച്ച് ബീഫും പച്ചക്കറിയുമായിരുന്നു ആകെയുള്ള കാര്യമായ ഭക്ഷണം. റഷ്യയിലേക്ക് പോകുന്നതിന്റെ തൊട്ടു മുൻപ്, മർകസ് നോളേജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ വെച്ച് ശമാഇൽ ദർസ് നടത്തുന്നതിനിടയിൽ ഒരു ചെറുപ്പക്കാരൻ വരികയും വല്യുമ്മ തരാൻ ഏൽപ്പിച്ചതാണെന്നും പറഞ്ഞ് ഒരു പൊതി കയ്യിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു. ചുക്കും കൽക്കണ്ടവും കുരുമുളകും ചേർത്ത, ചുമക്കുള്ള മരുന്നായിരുന്നു അത്. ഞാനത് പൊതിഞ്ഞ് കയ്യിൽ കരുതിയിരുന്നു. യാത്രയിലുടനീളം അതെനിക്ക് ഉപകരിച്ചു എന്ന് പറയാതെ വയ്യ. ആ ഉമ്മ കറാമതുള്ള ഒരു മഹതിയാകാൻ സാധ്യതയുണ്ട് എന്നാണ് ഞാൻ വിചാരിക്കുന്നത്. അല്ലെങ്കിൽ എങ്ങനെയാണ് ഇത്ര കൃത്യമായി എന്റെ ആരോഗ്യ സ്ഥിതി മുൻകൂട്ടി മനസ്സിലാക്കി ആ മരുന്ന് എത്തിച്ചു തരാൻ സാധിക്കുക? അല്ലാഹു അവരുടെ സത്കർമങ്ങളെല്ലാം സ്വീകരിക്കുയും മരിച്ചു പോയ ഭർത്താവിന് സ്വർഗം നൽകുകയും ചെയ്യട്ടെ.
നാട്ടിൽ നിന്നും കിണ്ടി കൊണ്ടു വന്നില്ലല്ലോ എന്ന ആശങ്കയുണ്ടായിരുന്നു എനിക്ക്. ടോയ്‌ലറ്റിൽ വെള്ളം ഉപയോഗിക്കുന്ന സംസ്കാരം ഇവിടെ കുറവാണ്. എന്നാൽ, ഞങ്ങൾക്ക് താമസമുണ്ടായിരുന്ന ഹോട്ടൽ, അത്തരം വിഷയങ്ങളിലൊക്കെ അതീവ ശ്രദ്ധ പുലർത്തിയിരുന്നത് ആശ്വാസമായി. റൂമും ടോയ്‌ലറ്റും വിശാലമായിരുന്നു. അറബികളും മുസ്‌ലിം സഞ്ചാരികളും ധാരാളമായി വരുന്ന ഇടമായതു കൊണ്ടായിരിക്കാം, ഇസ്തിഞ്ചാഅ് ചെയ്യാനും സൗകര്യമുണ്ടായിരുന്നു. മാത്രവുമല്ല, റിസെപ്ഷനിലും മറ്റും അറബി നന്നായി സംസാരിക്കുന്ന മിസ്‌രികളും യമനികളും ജോലിക്കാരായും ഉണ്ടായിരുന്നു.
രണ്ട് ദിവസം കഴിഞ്ഞപ്പോൾ താജികിസ്ഥാൻകാരനായ ഒരു ഹോട്ടൽ ജീവനക്കാരനെ പരിചയപ്പെട്ടു. കോട്ടും സ്യൂട്ടും ടൈയ്യും ധരിച്ച ഒരു ചെറുപ്പക്കാരൻ. താടിയും മീശയുമൊക്കെ വടിച്ചിട്ടുണ്ടെങ്കിലും, മുഖത്ത് ഒരു ഈമാനിന്റെ ജ്യോതി കാണാമായിരുന്നു. ഹോട്ടലിലെ ജോലിക്കു ശേഷം അദ്ദേഹം അടുത്തുള്ള ഒരു മസ്ജിദിൽ ഇമാമായി ജോലി ചെയ്യുന്നുണ്ടെന്ന് അറിയിച്ചു. അദ്ദേഹത്തിന്റെ ഖിറാഅത്തൊന്ന് കേൾക്കാമോ എന്ന് ചോദിക്കുകയും ചെയ്തു. ഞാൻ ഓതാൻ പറഞ്ഞപ്പോൾ, റിസെപ്ഷൻ സീറ്റിൽ ഇരുന്ന് ഓതുന്നത് ആരെങ്കിലും കണ്ടാൽ, ജോലിയെ ചിലപ്പോൾ ബാധിച്ചേക്കുമെന്ന് ആശങ്ക പറയുകയും അൽപം മാറി നിൽക്കാൻ തുനിയുകയും ചെയ്തു. ലോഞ്ച് ആന്റ് ബാർ എന്ന് ബോർഡ് തൂക്കിയ ഒരു റൂമിലേക്കാണ് അദ്ദേഹം പ്രവേശിക്കാൻ ഒരുങ്ങിയത്. എനിക്കവിടെ കയറാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു. അതിപ്പോൾ മദ്യ ശാലയല്ലെന്നും, നിസ്കാര മുറിയായാണ് നിലവിൽ ഉപയോഗിക്കപ്പെടുന്നതെന്നും അറിയിച്ചെങ്കിലും, അങ്ങനെ ഒരു ബോർഡ് തൂക്കിയ റൂമിലേക്ക് പ്രവേശിക്കാൻ ഞാൻ വിമുഖത കാണിച്ചു. ഒഴിഞ്ഞ മറ്റൊരു ഭാഗത്തേക്ക് മാറി നിന്ന് അദ്ദേഹം എന്നെ ഖുർആൻ ഓതി കേൾപ്പിച്ചു. തജ്‌വീദ് നിയമങ്ങളിൽ ചില പാകപ്പിഴവുകൾ ഉണ്ടായിരുന്നെങ്കിലും, അറബികളുടെ ഒരു ശൈലി നിലനിർത്താൻ സാധിക്കുന്നുണ്ടായിരുന്നു. മധ്യേഷ്യക്കാരെല്ലാം അങ്ങനെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഉസ്ബെക്കിസ്ഥാനിൽ വെച്ചും കസാഖിസ്ഥാനിൽ വെച്ചും ഇതേ കാര്യം ഞാൻ അനുഭവിച്ചിട്ടുണ്ടായിരുന്നു.
തിരിച്ച് വരുമ്പോഴും തനിച്ചായിരുന്നു. അതീവ തണുപ്പായത് കൊണ്ട് പെട്ടെന്ന് കാറിൽ കയറിയിരുന്നു. ഒരാൾ കൂടെ വരാനുണ്ട്, അൽപ നേരം കാത്തിരിക്കാമോ എന്ന് അപ്പോഴും ഡ്രൈവർ ചോദിച്ചു. സിലാന്റിയേവ് എന്ന ഓർത്തഡോക്സ് പ്രൊഫസറെയായിരുന്നു കാത്തിരുന്നത്. വന്നപ്പോൾ അദ്ദേഹത്തെ കള്ള് മണക്കുന്നുണ്ടായിരുന്നു. നിങ്ങൾ കള്ള് കുടിക്കാറുണ്ടോ എന്ന് ഞാൻ ചോദിച്ചു. കള്ള് ഒഴിവാക്കപ്പെടേണ്ടതാണെന്നും ഒഴിവാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാലും അദ്ദേഹം കൂടെയുണ്ടായത് ഗുണമായി. എയർപോർട്ടിലെയും മറ്റും ബോർഡുകൾ വായിക്കാനും ഭാഷ കൈകാര്യം ചെയ്യാനും അദ്ദേഹം സഹായിച്ചു.
വിശ്രമിക്കാനും കാത്തിരിക്കാനുമായി ഞങ്ങൾ രണ്ടു പേരും ബിസിനസ് ക്ലാസിൽ ചെന്നിരുന്നു. കുടിക്കാൻ ഖമിർ കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു. അത് മദ്യം തന്നെയായിരുന്നു. ഞാൻ കോഫീ മെഷീനിൽ നിന്നും അല്പം കോഫി വരുത്തിച്ചു. കിട്ടിയ അവസരത്തിൽ അദ്ദേഹം വീണ്ടും അൽപം മദ്യം തന്നെ കുടിക്കുന്നത് ഞാൻ കണ്ടു. അവർക്കത് ചായ പോലെ സാധാരണമായിട്ടുണ്ടെന്ന് തോന്നി. അങ്ങനെയൊക്കെ ആകുമ്പോഴും ഓർത്തഡോക്സ് കൃസ്ത്യാനികളുടെ സ്വഭാവം പൊതുവെ നല്ലതായിരിക്കും എന്ന് തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന് അല്ലാഹു ഹിദായത് കൊടുക്കട്ടെ.